"ലോകാസമസ്താഃ സുഖിനോഭവന്തു:"

Wednesday 15 April 2015

പുതിയ വാഹനം സ്വന്തമാക്കുന്നതിന്
        

        ഒരു വാഹനം വാങ്ങുന്നത് നമുക്ക്  എല്ലാവര്‍ക്കും വളരെ സന്തോഷം ഉള്ള കാര്യമാണ്.ശുക്രന്‍ ജ്യോതിഷപ്രകാരം ശുഭഗ്രഹം ആണ്. ശുക്രന്‍ വാഹനത്തിന്‍റെ കാരകനുമാണ്. അതുകൊണ്ട്  വെള്ളിയാഴ്ച ദിവസം വാഹനം വാങ്ങാന്‍ നല്ലതാണു. വാഹനം വാങ്ങി പൂജ ചെയ്യിച്ച ശേഷം കിഴക്കോട്ടു ഓടിച്ചുകൊണ്ട് പോകുന്നത് കൂടുതല്‍ ഉത്തമം. ആദ്യമായുള്ള  തെക്കോട്ടുള്ള യാത്ര അത്ര ശുഭം ആയി കാണുന്നില്ല..
      അശ്വതി, രോഹിണി, പുണര്‍തം, മകം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരിവോണം, ഉതൃട്ടാതി, എന്നി നാളുകളും വാഹനം വാങ്ങാന്‍ നല്ലതാണ്. രിക്താ തിഥികള്‍ ഒഴിവാക്കണം.മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, മീനം രാശികളും നല്ലതാണ്. ബുധനാഴ്ച ഒഴിച്ചുള്ള എല്ലാ ദിവസവും അഭിജിത്ത് മുഹൂര്‍ത്തം നല്ലതാണു വാഹനം വാങ്ങാന്‍.മുഹൂര്‍ത്തദോഷങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
     വാഹനം വാങ്ങാന്‍ വാങ്ങുന്ന ആളിന്റെ സമയം നല്ലതാണോ എന്ന് കൂടി നോക്കുന്നത് ഉത്തമമായിരിക്കും.